Kerala

കോഴിക്കോട് നടുവണ്ണൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു; ഓസ്‌ട്രേലിയയിൽ നിന്നെത്തിയത് 2 ദിവസം മുമ്പ്

കോഴിക്കോട് നടുവണ്ണൂർ-പേരാമ്പ്ര റോഡിൽ കരുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജാണ്(22) മരിച്ചത്. 

അശ്വിൻ ഓടിച്ചിരുന്ന സ്‌കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓസ്‌ട്രേലിയയിൽ പഠിക്കുന്ന അശ്വിൻ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. 

പേരാമ്പ്ര ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം. ഉടനെ നാട്ടുകാർ മൊടക്കല്ലൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

See also  ശബരിമല സ്വർണക്കൊള്ള; ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി

Related Articles

Back to top button