Kerala

മണ്ണാർക്കാട് വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്ന്‌ കുട്ടികൾ മരിച്ചു

പാലക്കാട് മണ്ണാർക്കാട് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന്‌ കുട്ടികൾ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്

പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കരിമ്പ സ്‌കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ബസ് കാത്തുനിൽക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായ ലോറി ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്

സിമന്റ് കയറ്റി വന്ന ലോറിയുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്. ലോറിക്കടിയിൽ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

See also  പ്രിയങ്കാ ഗാന്ധിക്കെതിരെ പരാതിയുമായി വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ഥി

Related Articles

Back to top button