Kerala

ഒന്നിച്ച് യാത്രയായവര്‍ മണ്ണില്‍ ഒന്നിച്ചുറങ്ങും; സ്‌കൂളില്‍ പൊതുദര്‍ശനമില്ല

പാലക്കാട് കല്ലിക്കോട് സിമന്റ് ലോറി പാഞ്ഞുകയറി ദാരുണാന്ത്യം സംഭവിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ഖബറടക്കം ഒന്നിച്ച് നടത്തും. വെള്ളിയാഴ്ച ആയതിനാല്‍ ഇവര്‍ പഠിച്ച കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടായിരിക്കില്ല. നാല് പേരുടെ ഖബറിടക്കം നടക്കാനുള്ളതിനാലും വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിന് മുമ്പ് ഖബറടക്കം അവസാനിപ്പിക്കാനുള്ളതിനാലുമാണ് സ്‌കൂളിലെ പൊതുദര്‍ശനം ഒഴിവാക്കിയത്.

അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം- നബീസ ദമ്പതികളിടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്.വൈകുന്നേരം നാലുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം.

രാവിലെ ആറോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളില്‍ എത്തിക്കും. രണ്ടു മണിക്കൂര്‍നേരം ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് 8.30-ഓടെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദര്‍ശനത്തിനുവെച്ചശേഷം കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കും.

The post ഒന്നിച്ച് യാത്രയായവര്‍ മണ്ണില്‍ ഒന്നിച്ചുറങ്ങും; സ്‌കൂളില്‍ പൊതുദര്‍ശനമില്ല appeared first on Metro Journal Online.

See also  കെ ഫോൺ കരാർ: സിബിഐ അന്വേഷണം വേണമെന്ന വിഡി സതീശന്റെ ഹർജി ഹൈക്കോടതി തള്ളി

Related Articles

Back to top button