Kerala

കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് പന്തിരങ്കാവില്‍ ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ലോറിയെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്.

കോഴിക്കോട് മാത്തറ സ്വദേശി അന്‍സില (20) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന അന്‍സിലയുടെ സഹോദരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കോഴിക്കോട് പന്തീരാങ്കാവ് കൈമ്പാലത്ത് വൈകിട്ടോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

മുന്നില്‍ വേഗത കുറച്ച് പോകുകയായിരുന്ന ഇന്നോവ കാറിനെ മറികടക്കാന്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം ലോറിയെ മറികടക്കാന്‍ ബൈക്കുകാരന്‍ ശ്രമിക്കുകയായിരുന്നു.

calicut

ലോറിയുടെ അടിയില്‍പ്പെട്ടുപോയ യുവതിയുടെ ശരീരത്തിലൂടെ പിന്‍ചക്രം കയറി ഇറങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇതോടെ ബൈക്കിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന അന്‍സില റോഡില്‍ വീണു. തുടര്‍ന്ന് ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. അന്‍സിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

The post കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം appeared first on Metro Journal Online.

See also  നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തിൽ; നാളെ ശബരിമലയിൽ ദർശനം നടത്തും

Related Articles

Back to top button