Kerala

മലപ്പുറത്ത് നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൂക്കോട്ട് പാടത്താണ് സംഭവം. പൂക്കോട്ടുപാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകൻ ഹാഷിം(17)ആണ് മരിച്ചത്

കഴിഞ്ഞ ദിവസമാണ് ഹാഷിമിനെ കാണാതായത്. അന്വേഷണം നടക്കുന്നതിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. മുടി വെട്ടാൻ പോകുന്നുവെന്ന് പറഞ്ഞാണ് ഹാഷിം ഇന്നലെ വീട്ടിൽ നിന്നിറങ്ങിയത്

കുട്ടി തിരികെ വരാത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പൂക്കോട്ടുപാടം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.

See also  പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ; യുവാക്കളടക്കമുള്ള പുതിയ ടീം വരും

Related Articles

Back to top button