Kerala

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം ആര്യനാട്-നെടുമങ്ങാട് റോഡിൽ ഉഴമലയ്ക്കൽ ആശുപത്രിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. കുളപ്പട പാതാരിമൂല സ്വദേശി ശ്രീലാൽ(25), മൊന്തിയോട് സ്വദേശി രാജേഷ്(21), പത്തേക്കർ സ്വദേശി ബിനോയ്(21) എന്നിവരാണ് മരിച്ചത്

അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. പരുത്തിക്കുഴി ബൈബിൾ കോളേജിന് സമീപം താമസിക്കുന്ന അഭിനവിനാണ്(21) പരുക്കേറ്റത്. അഭിനവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രണ്ട് പേർ അപകട സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. ബൈക്കുകൾ അമിത വേഗതയിലായിരുന്നുവെന്നാണ് സൂചന. രണ്ട് ബൈക്കുകളും ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്നു
 

See also  വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര; 5 പേര്‍ക്കെതിരെ കേസ്: സംഭവം തൃശൂരിൽ

Related Articles

Back to top button