Kerala

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം; ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല

അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായാണ് നിലവിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തെക്കൻ അറബിക്കടൽ, ഇതിനോട് ചേർന്ന ഭൂമധ്യരേഖയോട് ചേർന്ന ഇന്ത്യൻ മഹാസമുദ്രം, എന്നിവിടങ്ങളിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായി കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

See also  വയനാട് ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളും; കാർഷിക ഗ്രാമ വികസന ബാങ്ക്

Related Articles

Back to top button