Kerala

വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിടാൻ ശ്രമം; മകൻ കസ്റ്റഡിയിൽ

കൊച്ചി വെണ്ണലയിൽ മരിച്ച അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിടാൻ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലിയാണ് മരിച്ചത്. 70 വയസായിരുന്നു.

സംഭവത്തിൽ ഇവരുടെ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്.

See also  തിരുവനന്തപുരത്തെ കടൽക്ഷോഭം; ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പാക്കും: ജില്ലാ കളക്ടർ

Related Articles

Back to top button