Kerala

വണ്ടിപ്പെരിയാർ പോക്‌സോ കൊലപാതകം: അർജുൻ കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ കട്ടപ്പന പോക്‌സോ കോടതിയിൽ ഹാജരായി. കേസിൽ അർജുനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

അർജുൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടും അർജുൻ തയ്യാറാിരുന്നില്ല. തുടർന്ന് വിചാരണ കോടതിയിൽ ഹാജരായി ബോണ്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.

ഇതനുസരിച്ചാണ് ഇയാൾ ഹാജരായത്. 50,000 രൂപയുടെയും തതുല്യ തുകയ്ക്കുള്ള രണ്ട് ആൾക്കാരുടെയും ബോണ്ട് കെട്ടിവെച്ച ശേഷം അർജുനെ ജാമ്യത്തിൽ വിട്ടയച്ചു.

The post വണ്ടിപ്പെരിയാർ പോക്‌സോ കൊലപാതകം: അർജുൻ കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി appeared first on Metro Journal Online.

See also  ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; 26ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button