Kerala

ബജറ്റിന് മുന്നേ നിർണായക തീരുമാനവുമായി സർക്കാർ; വയനാട് ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളും

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തീരുമാനം. ബജറ്റിന് മുന്നോടിയായി ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 18.75 കോടി രൂപയാണ് എഴുതി തള്ളുക. കടം സർക്കാർ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.

കേന്ദ്രം മനുഷ്യത്വപരമല്ലാത്ത സമീപനമാണ് സ്വീകരിച്ചത്. കേന്ദ്രനടപടി കേരളത്തോടുള്ള പക പോക്കലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. 555 ഗുണഭോക്താക്കളുടെ 18 കോടിയിലധികം രൂപപ്പെടുന്ന കടങ്ങളാണ് എഴുതി തള്ളുക

കേരള ബാങ്ക് എഴുതി തള്ളിയ 93 ലക്ഷം രൂപ ബാങ്കിന് തിരിച്ചു നൽകും. 1620 ലോണുകളാണ് എഴുതി തള്ളുക. ദുരന്തബാധിതരായി തീരുമാനിക്കപ്പെട്ടവരുടെ എല്ലാ കടങ്ങളും എഴുതി തള്ളു.ം കടങ്ങൾ എഴുതി തള്ളുകയല്ലെന്നും സർക്കാർ ഏറ്റെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു
 

See also  രാഹുലിന്റെ ഒളിവ് ജീവിതം ആഡംബര വില്ലയിൽ; സൗകര്യമൊരുക്കിയത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക

Related Articles

Back to top button