Kerala

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല താഴെ വെട്ടൂര്‍ പള്ളിയ്ക്ക് സമീപം ആയിരുന്നു സംഭവം നടന്നത്. താഴെ വെട്ടൂര്‍ ചരുവിള വീട്ടില്‍ 60കാരനായ ഷാജഹാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ താഴെ വെട്ടൂര്‍ സ്വദേശി ഷാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവാക്കള്‍ ലഹരി ഉപയോഗിച്ചത് പൊലീസില്‍ പരാതി നല്‍കിയതാണ് അരുംകൊലയ്ക്ക് കാരണമായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് താഴെ വെട്ടൂര്‍ പള്ളിയ്ക്ക് സമീപം മൂന്നംഗ യൂവാക്കള്‍ ലഹരി ഉപയോഗിക്കുന്നത് ഷാജഹാന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഷാജഹാന്‍ വിവരം പൊലീസിനെ അറിയിച്ചു.

ഇതേ തുടര്‍ന്നുള്ള പകയാണ് കൃത്യത്തിന് കാരണമായത്. ക്രിസ്തുമസ് രാത്രി തലയക്ക് മാരകമായി വെട്ടേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിലെ മുഖ്യ പ്രതിയാണ് ഷാക്കിറെന്നാണ് വിവരം. മറ്റ് രണ്ട് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നു.

The post ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി appeared first on Metro Journal Online.

See also  കണ്ണൂരിൽ യശ്വന്ത്പൂർ എക്‌സ്പ്രസിന് നേർക്ക് കല്ലേറ്; യാത്രക്കാരന് പരുക്കേറ്റു

Related Articles

Back to top button