Kerala

കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താമ്പി കണിയാണി ചന്തുവാണ് മരിച്ചത്. 80 വയസായിരുന്നു.

ഇന്ന് പുലർച്ചെ മുതലാണ് ചന്തുവിനെ കാണാതായത്. തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

The post കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  വൻ ബാങ്ക് കവർച്ച: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്തു

Related Articles

Back to top button