Kerala

വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം; അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാനാകില്ല: ചെന്നിത്തല

എസ് എൻ ഡി പിയുമായി തനിക്ക് ഒരു കാലത്തും അസ്വാരസ്യമുണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ സമുദായങ്ങളുമായും എല്ലാ കാലത്തും ബന്ധം തുടരേണ്ടത് പാർട്ടിക്കും മുന്നണിക്കും അനിവാര്യമാണ്. എസ്എൻഡിപിയുടെ ശിവഗിരി തീർഥാടനം ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല

കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്തും അതിന് മുമ്പും എസ്എൻഡിപി യോഗവുമായും പ്രവർത്തകരുമായും നല്ല ബന്ധമാണുള്ളത്. അതിനിയും തുടരും. ഗുരുദേവന്റെ അനുഗ്രഹത്തോടെ ആരംഭിച്ചതാണ് എസ്എൻഡിപി. അതിന്റെ മഹത്വം എസ്എൻഡിപിക്ക് എല്ലാക്കാലവുമുണ്ട്.

വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാനാകില്ല. എല്ലാ സമുദായങ്ങളും കേരളാ രാഷ്ട്രീയത്തിലും സമൂഹത്തിലും സുപ്രധാന പങ്ക് വഹിക്കുന്നവയാണ്. അവരെ ചേർത്തുപിടിക്കേണ്ടതും അവരുടെ പ്രവർത്തനങ്ങളെ ആദരിക്കേണ്ടതും അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

See also  പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; അറസ്റ്റ് ചെയ്യാനെത്തിയ സിഐയെ കുത്തി പരിക്കേല്‍പ്പിച്ച് കുപ്രസിദ്ധ ഗുണ്ട

Related Articles

Back to top button