Kerala

അമ്മയുടെ അപേക്ഷ പരിഗണിച്ച് ഒരു മാസത്തെ പരോൾ; കൊടി സുനി ജയിലിൽ നിന്ന് പുറത്തിറങ്ങി

ടിപി വധക്കേസ് പ്രതി കൊടി സുനി ഒരു മാസത്തെ പരോൾ ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങി. അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്.

പരോൾ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനാണ് സുനിയുടെ അമ്മ ആദ്യം അപേക്ഷ നൽകിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു.

പോലീസിന്റെ പ്രോബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പരോൾ ലഭിച്ചതിനെ തുടർന്ന് തവൂർ ജയിലിൽ നിന്നും സുനി പുറത്തിറങ്ങി.

See also  ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button