Gulf

പുതുവര്‍ഷത്തലേന്ന് വരണ്ട കാലാവസ്ഥയാവും അനുഭവപ്പെടുകയെന്ന് എന്‍സിഎം

അല്‍ ഐന്‍: പുതുവര്‍ഷത്തലേന്നായ ഡിസംബര്‍ 31ന് രാജ്യത്ത് പൊതുവില്‍ വരണ്ട കാലാവസ്ഥയാവും അനുഭവപ്പെടുകയെന്ന് എന്‍സിഎം(നാഷ്ണല്‍ സെന്റര്‍ ഓഫ് മെറ്റിയൊറോളജി അധികൃതര്‍ വ്യക്തമാക്കി. പൊതുവില്‍ പകല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയാവും ദുബൈയിലെ താപനിലയെങ്കിലും വൈകുന്നേരത്തോടെ ഇത് 20 ഡിഗ്രിയിലേക്ക താഴാം. ഇത് പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തുന്ന ആയിരങ്ങള്‍ക്ക് സൗകര്യപ്രദമാവുമെന്നാണ് കരുതുന്നത്.

്അബുദാബിയിലും താപനില കുറവായിരിക്കും. പൊതുവില്‍ തെളിഞ്ഞ കാലാവസ്ഥയാവുമെങ്കിലും ചില ഇടങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷം പ്രതീക്ഷിക്കാം. താപനില 25 ഡിഗ്രി സെല്‍ഷ്യസാവും. വൈകുന്നേരത്തോടെ 19 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. ജനുവരി ഒന്നിന്റെ പുതുവര്‍ഷ പ്രഭാതത്തില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. ദുബൈയില്‍ പകല്‍ 25 ഡിഗ്രി സെല്‍ഷ്യസും വൈകുന്നേരത്തോടെ 21 ഡിഗ്രി സെല്‍ഷ്യസുമായി താഴും. അബുദാബിയില്‍ ഇത് 24ഉം 18ഉം ആയിരിക്കുമെന്നും അസ്ഥിരമായ കാലാവസ്ഥയില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എന്‍സിഎം അറിയിച്ചു.

See also  ഒലീവ് ഫെസ്റ്റിലേക്ക് സന്ദര്‍ശക പ്രവാഹം

Related Articles

Back to top button