Kerala

ലീഗ് പ്രതിഷേധത്തിനിടെ സമരപന്തൽ പൊളിഞ്ഞു; ആത്മഹത്യാ ശ്രമം നടത്തി കലക്ടറേറ്റിന് മുന്നിൽ 9 വർഷമായി സമരം ചെയ്യുന്ന ജയിംസ്

വയനാട് കലക്ടറേറ്റിന് മുന്നിൽ ആത്മഹത്യാ ശ്രമം. കഴിഞ്ഞ 9 വർഷമായി കലക്ടറേറ്റിന് മുന്നിൽ ഭൂമിപ്രശ്‌നത്തിൽ സമരം നടത്തുന്ന ജയിംസ് കാഞ്ഞിരത്തിനാലാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.

മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ ഇദ്ദേഹത്തിന്റെ സമര പന്തലിന്റെ ഒരു ഭാഗം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമം നടത്തിയത്. പോലീസും പ്രവർത്തകരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സമരപന്തൽ പുനഃസ്ഥാപിച്ച് നൽകി.

വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന ആവശ്യവുമായാണ് ജയിംസും കുടുംബവും സമരം ചെയ്യുന്നത്. 2015 ഓഗസ്റ്റ് മുതലാണ് കലക്ടറേറ്റിന് മുന്നിൽ കുടുംബം സമരം ആരംഭിച്ചത്.

The post ലീഗ് പ്രതിഷേധത്തിനിടെ സമരപന്തൽ പൊളിഞ്ഞു; ആത്മഹത്യാ ശ്രമം നടത്തി കലക്ടറേറ്റിന് മുന്നിൽ 9 വർഷമായി സമരം ചെയ്യുന്ന ജയിംസ് appeared first on Metro Journal Online.

See also  മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാതെ ഗവർണർ; വിശദീകരണം തേടി വീണ്ടും കത്തയക്കും

Related Articles

Back to top button