Kerala

ഇടുക്കി മാങ്കുളത്ത് പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു; പ്രതിയായ ഓട്ടോ ഡ്രൈവർ ഒളിവിൽ

ഇടുക്കി മാങ്കുളത്ത് പഞ്ചായത്ത് മെമ്പർക്ക് കുത്തേറ്റു. മാങ്കുളം എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിനാണ് കുത്തേറ്റത്. ബിനോയ് എന്ന ആളാണ് കുത്തി പരുക്കേൽപ്പിച്ചത്. ഇവർ തമ്മിലുള്ള വാക്കുതർക്കത്തനിടെയാണ് ആക്രമണം

ഓട്ടോറിക്ഷ ഡ്രൈവറാണ് ബിനോയ്. ഒളിവിൽ പോയ ബിനോയിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. മദ്യലഹരിയിലാണ് ബിനോയ് ആക്രമണം നടത്തിയതെന്നാണ് വിവരം.

തൊട്ടടുത്ത കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ബിനോയ് ബിബിനെ കുത്തുകയായിരുന്നു. വയറിനാണ് കുത്തേറ്റത്. ബിബിൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.

See also  അസി. കമാൻഡർ അജിത്തിന് വിനീതിനോട് വൈരാഗ്യം; സഹ കമാൻഡോകളുടെ മൊഴി പുറത്ത്

Related Articles

Back to top button