Gulf

ചികിത്സയില്‍ കഴിയുകയായിരുന്ന ഇന്‍കാസ് പ്രസിഡന്റ് മരിച്ചു

സലാല: അര്‍ബുദ ബാധയെത്തുടര്‍ന്ന് നാട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇന്‍കാസ് സലാലയുടെ മേഖലാ കമ്മിറ്റി പ്രസിഡന്റ് നാട്ടില്‍ മരിച്ചു. കോഴിക്കോട് വടകര ഓഞ്ചിയം നാദാപുരം റോഡില്‍ താമസിക്കുന്ന പോലച്ചാല്‍ കുനിയില്‍ സന്തോഷ് കുമാര്‍(60) ആണ് മരിച്ചത്. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗംകൂടിയായിരുന്ന സന്തോഷ് സലാലയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. സലാലയില്‍ ബിസിനസ് നടത്തുകയായിരുന്നു. ആറുമാസം മുന്‍പാണ് ചികിത്സാര്‍ഥം നാട്ടിലേക്ക് മടങ്ങിയെത്തിയത്. മൃതദേഹം മുക്കാളിയില്‍ സംസ്‌കരിച്ചു. ഭാര്യ: മഞ്ജുഷ.

The post ചികിത്സയില്‍ കഴിയുകയായിരുന്ന ഇന്‍കാസ് പ്രസിഡന്റ് മരിച്ചു appeared first on Metro Journal Online.

See also  യുഎഇയിൽ സ്വർണ വില: 2,200 ഡോളറിലേക്ക് ഇടിയുമോ അതോ 4,600 ഡോളർ തൊടുമോ? വിദഗ്ദ്ധർ സാധ്യതകൾ പറയുന്നു

Related Articles

Back to top button