Gulf

ബഹ്‌റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചു

ബഹ്‌റൈനിലെ സൂഖ് വാഖിഫിലുള്ള ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയമാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ​മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടത്തിൽ കഴിഞ്ഞിരുന്ന താമസക്കാരെ സിവിൽ ഡിഫൻസ് സംഘം ഉടൻതന്നെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

​സിവിൽ ഡിഫൻസിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. നാഷനൽ ആംബുലൻസ് സംഘവും സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾക്കും നടപടികൾക്കും നേതൃത്വം നൽകി. കെട്ടിടത്തിൽ തീപിടിക്കാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  കെഎംസിസി നേതാവ് അന്‍വര്‍ ബാബുവിന്റെ മകന്‍ ഹൃദയാഘാതത്താല്‍ മരിച്ചു

Related Articles

Back to top button