Gulf

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; സഊദി പ്രവാസിയായ മലയാളിക്ക് 10 ലക്ഷം ദിര്‍ഹം

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിത്തിളക്കം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ആഴ്ച അവസാനത്തിലെ നറുക്കെടുപ്പിലാണ് അബ്ദുല്ല സുലൈമാനെ ഭാഗ്യം കടാക്ഷിച്ചത്. 2.34 കോടി രൂപ(10 ലക്ഷം ദിര്‍ഹം)യാണ് അബ്ദുല്ലക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

സഊദിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുകയാണ് കോടിപതിയായ അബ്ദുല്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി നിരന്തരം ടിക്കറ്റ് എടുക്കുന്ന വ്യക്തിയായ അബ്ദുല്ല 10 വര്‍ഷം യുഎഇയില്‍ കഴിഞ്ഞ ശേഷം ആറു മാസം മുന്‍പാണ് സഊദിയിലേക്ക് ചേക്കേറിയത്.

See also  തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button