National

പറക്കുന്നതിനിടെ ഇന്ധനം തീർന്നു; പൊള്ളാച്ചിയിൽ നിന്ന് പറന്നുയർന്ന ഭീമൻ ബലൂൺ പാലക്കാട് ഇറക്കി

പൊളളാച്ചിയിൽ നിന്ന് പറത്തിയ ഭീമൻ ബലൂൺ പാലക്കാട് കന്നിമാരി മുളളൻതോട് ഇടിച്ചിറക്കി. ബലൂണിൽ ഉണ്ടായിരുന്ന നാല് തമിഴ്‌നാട് സ്വദേശികളെ സുരക്ഷിതമായി മുളളൻതോട്ടെ പാടത്തിറക്കി. പൊളളാച്ചിയിൽ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂൺ കന്നിമാരിയിൽ ഇറക്കിയത്.

തമിഴ്നാട് ടൂറിസം വകുപ്പ് സ്വകാര്യ സംഘടനയുമായി ചേർന്ന് നടത്തിയ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂൺ പറത്തിയത്. പത്താമത് അന്താരാഷ്ട്ര ബലൂൺ ഫെസ്റ്റിന്റെ ഭാഗമായായിരുന്നു പരിപാടി. ഏഴ് രാജ്യങ്ങളിൽ നിന്നായി 11 ബലൂണുകളാണ് പരിപാടിക്കായി എത്തിച്ചിരുന്നത്. തമിഴ്നാട് പൊലീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിന് നേതൃത്വം നൽകിയ രണ്ട് പേരുമായിരുന്നു ബലൂണിൽ ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പറക്കാനാവശ്യമായ ഗ്യാസ് തീർന്നുപോയതിനെ തുടർന്നാണ് പെരുമാട്ടിയിൽ ബലൂൺ അടിയന്തര ലാാൻഡിംഗ് നടത്തിയത്. പിന്നീട് കമ്പനി അധികൃതർ എത്തി ചുരുട്ടിയെടുത്ത് കൊണ്ടുപോയി.

 

See also  ലോക സന്ദർശനത്തിന് ഏഴ് പ്രതിനിധി സംഘങ്ങൾ; രാജ്യത്തിനായി എല്ലാവരും ഒറ്റക്കെട്ടെന്ന് കിരൺ റിജിജു

Related Articles

Back to top button