World

ഇന്ത്യൻ വംശജനായ യുവാവ് വാഷിംഗ്ടണിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

ജോലി തേടി വാഷിംഗ്ടണിലെത്തിയ ഇന്ത്യൻ സ്വദേശിയായ യുവാവ് അക്രമികളുടെ വെടിയേറ്റ് മരിച്ചു. ഹൈദരാബാദിലെ ആർ കെ പുരം ഗ്രീൻ ഹിൽസ് കോളനിയിൽ താമസിക്കുന്ന രവി തേജയെന്ന 26കാരനാണ് കൊല്ലപ്പെട്ടത്.

2022 മാർച്ചിലാണ് യുവാവ് ബിരുദാനന്തര ബിരുദത്തിനായി യുവാവ് യുഎസിലേക്ക് പോയത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ജോലി നോക്കുന്നതിനിടെയാണ് കൊലപാതകം. ആക്രമണത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ലോക്കൽ അന്വേഷിച്ച് വരികയാണെന്നും കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി യുഎസിൽ നിരവധി ഇന്ത്യൻ വംശജരായ വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ചിക്കാഗോയിൽ പെട്രോൾ പമ്പിൽ വെച്ച് തെലങ്കാന സ്വദേശിയായ വിദ്യാർഥി വെടിയേറ്റ് മരിച്ചിരുന്നു.

The post ഇന്ത്യൻ വംശജനായ യുവാവ് വാഷിംഗ്ടണിൽ വെടിയേറ്റ് കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; ഹമാസ് നേതാവ് ഇസ്മായിൽ ബർഹും കൊല്ലപ്പെട്ടു

Related Articles

Back to top button