Local

ഊർങ്ങാട്ടിരിയിൽ ഭിന്നശേഷി ഗ്രാമസഭയും ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ആദരവും

ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഭിന്നശേഷി ഗ്രാമസഭ ഇന്ന് രാവിലെ 10 മണിക്ക് ബഡ്സ് സ്കൂൾ ഹാളിൽ നടന്നു. ഇതേ വേദിയിൽ വച്ച് ഈ വർഷത്തെ ബഡ്സ് ജില്ലാ സ്പോർട്സിൽ ഓവറോൾ ചാമ്പ്യന്മാരായ ഊർങ്ങാട്ടിരി ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളെ ഗ്രാമപഞ്ചായത്ത് ആദരിച്ചു. കൂടാതെ ഈ മാസം ഗോവയിൽ വച്ച് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിന് കേരള ഫുട്ബോൾ ടീമിൽ അംഗമായ ബഡ്സ് സ്കൂളിലെ ആഷിക്കിന് ഗ്രാമപഞ്ചായത്ത് യാത്രയയപ്പ് നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ വാസു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബഡ്സ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, രക്ഷിതാക്കൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

See also  എസ് എസ് എഫ് മുക്കം ഡിവിഷൻ സമ്മേളനം സമാപിച്ചു.

Related Articles

Check Also
Close
Back to top button