Sports

രാജ്‌കോട്ടില്‍ സ്പിന്നിന്റെ ചക്രവര്‍ത്തിയായി വരുണ്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 ക്രിക്കറ്റില്‍ മാന്ത്രിക വിസ്മയം. രാജ്‌കോട്ട് സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ തമിഴ്‌നാടിന്റെ സ്പിന്‍ മാന്ത്രികന്‍ വരുണ്‍ ചക്രവര്‍ത്തി കൊയ്തത് അഞ്ച് വിക്കറ്റുകള്‍.

നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഈ യുവ ബൗളര്‍ കൊയ്തത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റേതടക്കം അഞ്ച് വിക്കറ്റുകളാണ്. 24 റണ്‍സുമായി മികച്ച മുന്നേറ്റം നടത്തുമ്പോഴാണ് സഞ്ജുവിന്റെ ക്യാച്ചില്‍ ചക്രവര്‍ത്തി ബട്ട്‌ലറിനെ പുറത്താക്കുന്നത്. മത്സരത്തിലെ ആദ്യ വിക്കറ്റായിരുന്നു ഇത്. പിന്നീട് ജാമി സ്മിത്തിന്റെയും ജാമി ഓവര്‍ടണ്ണിനെയും അടുത്തടുത്ത ബോളില്‍ പുറത്താക്കിയ ചക്രവര്‍ത്തി ഫാസ്റ്റ് ബൗളര്‍ ബ്രൈഡണ്‍ കാഴ്‌സിനെയും ജൊഫ്ര ആര്‍ച്ചറിനെയും പുറത്താക്കി.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചക്രവര്‍ത്തി മൂന്ന്, രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു. രാജസ്ഥാനും മിസോറാമിനുമെതിരായ ലിസ്റ്റ് എ മത്സരത്തില്‍ കഴിഞ്ഞ മാസം തമിഴ്‌നാടിന് വേണ്ടി അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു. അവസാനത്തെ അഞ്ച് മത്സരങ്ങളിലായി 18 വിക്കറ്റുകള്‍ കൊയ്തിട്ടുണ്ട് ഈ താരം.

The post രാജ്‌കോട്ടില്‍ സ്പിന്നിന്റെ ചക്രവര്‍ത്തിയായി വരുണ്‍ appeared first on Metro Journal Online.

See also  സ്വീഡനെ തകർത്തുതരിപ്പണമാക്കി ഡച്ച് പട; ഐവറി കോസ്റ്റിനെതിരെ ജർമ്മനിക്ക് കഷ്ടിച്ചൊരു ജയം

Related Articles

Back to top button