Gulf

മക്കയിലെയും മദീനയിലെയും ലിസ്റ്റഡ് കമ്പനികളില്‍ വിദേശികള്‍ക്ക് നിക്ഷേപമിറക്കാന്‍ അനുമതി

റിയാദ്: റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മക്കയിലെയും മദീനയിലെയും ലിസ്റ്റഡ് കമ്പനികളില്‍ വിദേശികള്‍ക്ക് നിക്ഷേപമിറക്കാമെന്ന് സഊദി. സഊദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി(സിഎംഎ)യാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ മുതല്‍ ഇത് പ്രാബല്യത്തിലായിട്ടുണ്ട്.

ക്യാപിറ്റല്‍ മാര്‍ക്കറ്റിനെ ശക്തിപ്പെടുത്താനും നിക്ഷേപം ഉത്തേജിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. മക്കയിലെയും മദീനയിലെയും നിലവിലെ നിക്ഷേപ പദ്ധതികളിലും വാരാനിരിക്കുന്ന പദ്ധതികളിലുമെല്ലാം നിക്ഷേപം അനുവദിക്കും. സഊദികളല്ലാത്തവര്‍ക്കായുള്ള പദ്ധതികളിലാണ് സഊദി സ്റ്റോക് എക്‌സ്‌ചേഞ്ചി(തദാവുല്‍)ന് കീഴിലുള്ള കമ്പനികളില്‍ നിക്ഷേപം നടത്താന്‍ സാധിക്കുക. എന്നാല്‍ ഈ നിക്ഷേപത്തിന് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. മൊത്തം വിദേശ നിക്ഷേപം 49 ശതമാനത്തില്‍ കൂടാന്‍ പാടില്ല.

The post മക്കയിലെയും മദീനയിലെയും ലിസ്റ്റഡ് കമ്പനികളില്‍ വിദേശികള്‍ക്ക് നിക്ഷേപമിറക്കാന്‍ അനുമതി appeared first on Metro Journal Online.

See also  മലയാളി പൊളിയാണെടാ...ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം

Related Articles

Back to top button