National

കുംഭമേള ദുരന്തം: ജുഡീഷ്യൽ സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും; തിരിച്ചറിയാനാകാതെ ഇനിയും 5 പേർ

മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. മൂന്നംഗ സംഘം ഇന്ന് പോലീസിൽ നിന്ന് വിവരങ്ങൾ തേടും. കൂടാതെ പോലീസും സംഭവത്തെ കുറിച്ച് സമാന്തര അന്വേഷണം നടത്തും. ദുരന്തം വലിയ പാഠമാണെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്

ഉന്നത ഉദ്യോഗസ്ഥരോട് സംഭവസ്ഥലം സന്ദർശിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് യോഗി നിർദേശിച്ചു. ഭക്തർക്കുള്ള സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തി നടപടികൾ എടുക്കണം. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

അതേസമയം മരിച്ചവരിൽ 5 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

The post കുംഭമേള ദുരന്തം: ജുഡീഷ്യൽ സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും; തിരിച്ചറിയാനാകാതെ ഇനിയും 5 പേർ appeared first on Metro Journal Online.

See also  ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ വസതിക്ക് ഇരട്ടപ്പൂട്ട്‌

Related Articles

Back to top button