Kerala

വടകര എംഡിഎംഎ കേസ്: ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി: ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ

അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ ഇന്നലെ പിടിയിലായ ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി. ഹൈദരാബാദിൽ ഷിന്റോ ഒളിവിൽ കഴിഞ്ഞത് ദിൽഷാദ് എന്ന പേരിൽ. മരിച്ചുപോയ ദിൽഷാദ് എന്നയാളുടെ ഐഡി കാർഡും മൊബൈൽ നമ്പറും ഉപയോഗിച്ചായിരുന്നു ഷിന്റോയുടെ ലഹരിവ്യാപാരം. സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിലാണ് പിടി കൂടിയത്.

ഹൈദരാബാദ് പോലീന്റെ സഹായത്തോടെയാണ് കോഴിക്കോട് സിറ്റി പൊലീസ് പ്രതിയെ പിടികൂടിയത്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. വടകരയിൽ സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്വേഷണത്തിൽ അധ്യാപികമാരുടെ പങ്കും വെളിപ്പെടുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂൺ 28ന് പുലർച്ചെ രണ്ടു മണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ വെച്ച് സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്കും വെളിപ്പെട്ടത്. പേരാമ്പ്ര ബിആർസിയിലെ സ്‌പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്‌പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജന്റുമായ ജിജിൽ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  ജന്മനാട്ടില്‍ അഭിമാനത്തോടെ സഞ്ജു, ആവേശോജ്ജ്വല സ്വീകരണം

Related Articles

Back to top button