World

അമേരിക്കയിലെ ആകാശ ദുരന്തം: പൊട്ടോമാക് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെത്തി, രക്ഷാപ്രവർത്തനം തുടരുന്നു

അമേരിക്കയിൽ ലാൻഡിംഗിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 18 ആയി. അപകടത്തിന് പിന്നാലെ വിമാനം പൊട്ടോമാക് നദിയിലേക്ക് പതിക്കുകയായിരുന്നു. നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കരയ്ക്ക് എത്തിച്ചതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 60 യാത്രക്കാരും നാല് ജോലിക്കാരുമുള്ള വിമാനവും മൂന്ന് പേർ യാത്ര ചെയ്തിരുന്ന സൈനിക ഹെലികോപ്റ്ററുമാണ് കൂട്ടിയിടിച്ചത്.

വിമാനദുരന്തത്തിൽ അകപ്പെട്ടവർക്കായി പ്രാർഥിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതിദാരുണമായ അപകടത്തെ കുറിച്ച് അറിഞ്ഞു. അവരെ ദൈവം രക്ഷിക്കട്ടെയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കൂട്ടിയിടി സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. വാഷിംഗ്ടണിന്റെ അടുത്തുള്ള വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ടേക്ക് ഓഫുകളും ലാൻഡിംഗും താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്

അമേരിക്കൻ പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് ആകാശത്ത് കൂട്ടിയിടി നടന്നത്. കൻസാസിൽ നിന്ന് പുറപ്പെട്ട വിമാനം റീഗനിലെ റൺവേയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്റ്റുമായി കൂട്ടിയിടിച്ചത്. പിന്നാലെ ഹെലികോപ്റ്ററും വിമാനവും നദിയിലേക്ക് വീഴുകയായിരുന്നു.

The post അമേരിക്കയിലെ ആകാശ ദുരന്തം: പൊട്ടോമാക് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെത്തി, രക്ഷാപ്രവർത്തനം തുടരുന്നു appeared first on Metro Journal Online.

See also  തന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കിൽ ഇറാൻ എന്ന രാജ്യം ബാക്കിയുണ്ടാകില്ലെന്ന് ട്രംപ്

Related Articles

Back to top button