National

തെരഞ്ഞെടുപ്പ് ദിവസം ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ജീവനക്കാർ 5 ലക്ഷം രൂപയുമായി പിടിയിൽ

ഡൽഹി മുഖ്യമന്ത്രി അതിഷി മർലെനയുടെ ഓഫീസിലെ രണ്ട് ജീവനക്കാർ 5 ലക്ഷം രൂപയുമായി പിടിയിൽ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ന്യൂഡൽഹി അടക്കമുള്ള ചില മേഖലകളിൽ പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്ക് എത്തിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു

രണ്ട് പേർ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോഴാണ് അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. നാട്ടുകാരാണ് ഇവരെ ആദ്യം തടഞ്ഞതെന്നും പിന്നീട് തങ്ങളെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണെന്നും പോലീസ് അറിയിച്ചു. അതിഷിയുടെ പിഎ ഗൗരവ്, ഡ്രൈവർ അജിത് എന്നിവരാണ് പിടിയിലായത്. അതേസമയം വിഷയത്തിൽ എഎപി ഇതുവരെ പ്രതികരിച്ചിട്ടില്ല

ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനൊടുവിൽ ഡൽഹിയിൽ ഇന്ന് ജനം വിധി എഴുതുകയാണ്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ഡൽഹിയിലുള്ളത്.

The post തെരഞ്ഞെടുപ്പ് ദിവസം ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ജീവനക്കാർ 5 ലക്ഷം രൂപയുമായി പിടിയിൽ appeared first on Metro Journal Online.

See also  5,000 രൂപയുണ്ടെങ്കില്‍ പോസ്റ്റ് ഓഫീസ് നല്‍കും 16 ലക്ഷം

Related Articles

Back to top button