Movies

പ്രശസ്ത ദക്ഷിണേന്ത്യൻ നടി പുഷ്പലത അന്തരിച്ചു

പ്രശസ്ത ദക്ഷിണേന്ത്യൻ നടി പുഷ്പലത അന്തരിച്ചു. 87 വയസായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

1958ൽ പുറത്തിറങ്ങിയ സെങ്കോട്ടൈ സിങ്കം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. 1969ൽ തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത നഴ്‌സിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.

എംജിആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 1999ൽ പൂവാസം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. നടനും നിർമാതാവുമായ എവിഎം രാജനാണ് ഭർത്താവ്.

The post പ്രശസ്ത ദക്ഷിണേന്ത്യൻ നടി പുഷ്പലത അന്തരിച്ചു appeared first on Metro Journal Online.

See also  ഐ പി എല്‍ വാതുവെപ്പ്: നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്തു

Related Articles

Back to top button