ഫ്രാൻസ്-അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഇന്ന് യാത്ര തിരിക്കും

ഫ്രാൻസ്-അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും. ഇന്ന് വൈകുന്നേരം ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ നടക്കുന്ന നിർമിത ബുദ്ധി ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. ഇതിന് ശേഷം മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ ഉദ്ഘാടനം ഇരുവരും ചേർന്ന് നിർവഹിക്കും
ബുധനാഴ്ചയോടെ നരേന്ദ്രമോദി അമേരിക്കയിൽ എത്തും. വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരെ വിലങ്ങും ചങ്ങലയും ധരിപ്പിച്ച് യുഎസ് അധികൃതർ സൈനിക വിമാനത്തിൽ കയറ്റി അയച്ചത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കൂടിക്കാഴ്ച
കൂടുതൽ ഇന്ത്യക്കാരെ നാടുകടത്താൻ അമേരിക്ക തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം ട്രംപുമായി പ്രധാനമന്ത്രി ചർച്ച ചെയ്യും. ഇന്ത്യൻ പൗരൻമാരോട് മോശമായി പെരുമാറിയതിലെ ആശങ്ക ട്രംപിനെ മോദി നേരിട്ടറിയിച്ചേക്കും. ഇനിയും 487 ഇന്ത്യക്കാരെ നാടുകടത്തുമെന്നാണ് മഏരിക്ക അറിയിച്ചത്. ഇതിൽ 298 പേരുടെ പേരുവിവരങ്ങൾ കൈമാറിയിട്ടുണ്ട്.
The post ഫ്രാൻസ്-അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഇന്ന് യാത്ര തിരിക്കും appeared first on Metro Journal Online.