World

ഗാസ അമേരിക്ക ഏറ്റെടുത്താൽ പലസ്തീൻ ജനതക്ക് അവിടെ അവകാശമുണ്ടാകില്ല; പ്രസ്താവന ആവർത്തിച്ച് ട്രംപ്

ഗാസയിൽ അവകാശവാദമുന്നയിച്ച് വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ല. ഗാസയിൽ നിന്ന് മാറ്റിപാർപ്പിക്കുന്ന പലസ്തീനികൾക്ക് അറബ് രാജ്യങ്ങളിൽ മികച്ച പാർപ്പിട സൗകര്യമൊരുക്കുമെന്നും ട്രംപ് പറഞ്ഞു

ഇന്ന് ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി ട്രംപ് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പലസ്തീനികളെ മാറ്റി പാർപ്പിക്കാൻ ട്രംപ് ആവശ്യപ്പെടും. പലസ്തീനികൾക്കായി സ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനെ കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും ഗാസയെ ഏറ്റെടുക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു

ഗാസയെ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയിൽ ആഗോളതലത്തിൽ തന്നെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രസ്താവന ആവർത്തിച്ച് ട്രംപ് രംഗത്തുവന്നത്. പലസ്തീന്റെ ഭൂമി വിൽപ്പനക്കുള്ളതല്ലെന്നായിരുന്നു ട്രംപിന് ഹമാസ് നൽകിയ മറുപടി.

The post ഗാസ അമേരിക്ക ഏറ്റെടുത്താൽ പലസ്തീൻ ജനതക്ക് അവിടെ അവകാശമുണ്ടാകില്ല; പ്രസ്താവന ആവർത്തിച്ച് ട്രംപ് appeared first on Metro Journal Online.

See also  ചർച്ചകൾക്ക് പ്രസക്തിയില്ല; ഇറാനും അമേരിക്കയും നാളെ നടത്താനിരുന്ന ആണവചർച്ചകൾ റദ്ദാക്കി

Related Articles

Back to top button