World

പ്രതി 18കാരനായ ട്രാൻസ് വുമൺ, ആദ്യം കൊന്നത് അമ്മയെ

കാനഡയിലെ സ്‌കൂളിൽ ഒമ്പത് പേരെ വെടിവെച്ച് കൊലപ്പെടുത്തിയത് 18 വയസുള്ള ട്രാൻസ് വുമൺ എന്ന് പോലീസ്. ജെസ്സി വാൻ റൂട്ട്‌സെലാർ എന്നാണ് പ്രതിയുടെ പേര്. സ്‌കൂളിലെ വെടിവെപ്പിന് മുമ്പ് അമ്മയെയും സഹോദരനെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു. 

ജെസി സ്‌കൂളിലെ പൂർവ വിദ്യാർഥിയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിൽ വെടിവെപ്പുണ്ടായത്

തോക്കുമായി സ്‌കൂളിലെത്തിയ ജെസി സ്‌കൂളിലുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ജെസി സ്വയം വെടിയുതിർത്ത് മരിച്ചു. ഒരു അധ്യാപികയും വിദ്യാർഥികളുമാണ് സ്‌കൂളിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 24 പേർക്ക് പരുക്കേറ്റിരുന്നു
 

See also  മൂന്നാം ലോക മഹായുദ്ധം ഉടൻ?; 27 രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി യൂറോപ്യൻ യൂണിയൻ

Related Articles

Back to top button