Gulf

കുവൈറ്റ് ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളായത് പതിനായിരങ്ങള്‍

കുവൈത്ത് സിറ്റി: ഇന്നലെ സമുചിതമായി ആചരിച്ച കുവൈറ്റിന്റെ 64ാം ദേശീയ ദിനാഘോഷത്തില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ പതിനായിരങ്ങളാണ് വിവിധ ഭാഗങ്ങളില്‍ പങ്കാളികളായത്. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികമാണ് കുവൈത്ത് ജനത ദേശീയ ദിനമായി ഫെബ്രുവരി 25ന് ആചരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പരിപാടികളാണ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്നുത്. രാജ്യത്തെ പൗരന്മാരും പ്രവാസികളുമെല്ലാം അത്യാഹ്ലാദപൂര്‍വ്വമാണ് പരിപാടികളുടെ ഭാഗമായത്. ദേശീയ പതാക ഉയര്‍ത്തിയും ദേശീയദിന ബാനറുകള്‍ പിടിച്ചുമെല്ലാം ജനക്കൂട്ടം മുദ്രാവാക്യം വിളികളുമായി തെരുവുകളില്‍ നിറയുന്ന കാഴ്ചയായിരുന്നു. അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റായിരുന്നു ആഘോഷത്തില്‍ മുന്നിട്ടുനിന്നത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഏറെ അടുക്കുംചിട്ടയോടും സൗന്ദര്യം ഒട്ടും ചോരാതെയുമായിരുന്നു ഓരോ സ്ഥലത്തേയും ആഘോഷം കളറാക്കിയത്.

സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖി അധിനിവേശത്തില്‍നിന്നും മാതൃരാജ്യം മോചിപ്പിക്കപ്പെട്ടതിന്റെ ഓര്‍മ പുതുക്കുന്ന വിമോചന ദിനം ഇന്നാണ് കുവൈറ്റ് ആചരിക്കുന്നത്. 1991 ഫെബ്രുവരി 26ന് ആയിരുന്നു കുവൈത്ത്, ഇറാഖി അധിനിവേശത്തില്‍ നിന്ന് മോചിതമായത്.

See also  അബുദാബി അന്താരാഷ്ട്ര വേട്ട-അശ്വമേധ പ്രദർശനം (ADIHEX 2025) സന്ദർശിച്ച് ഹംദാൻ: 'എമിറാത്തി യുവത്വത്തിന്റെ സർഗ്ഗാത്മകത ഈ പ്രദർശനം ഉയർത്തിക്കാട്ടുന്നു'

Related Articles

Back to top button