Gulf

വിശ്വാസ്യതയുള്ള സര്‍ക്കാര്‍ സംവിധാനം സൗദിക്ക് രാജ്യാന്തരത്തില്‍ ഒന്നാം റാങ്ക്

റിയാദ്: ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള സര്‍ക്കാര്‍ സംവിധാനമെന്ന പദവി സൗദി അറേബ്യക്ക്. എഡല്‍ മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍ 2025 റിപ്പോര്‍ട്ടിലാണ് സൗദി സര്‍ക്കാര്‍ വിശ്വാസ്യതയുടെ കാര്യത്തില്‍ 87 ശതമാനം പോയന്റോടെ ലോകത്ത് ഒന്നാമതായിരിക്കുന്നത്.

സൗദി 2030 വിഷന്റെ വിജയം കൂടിയാണ് ഈ ബഹുമതിയെന്ന് അധികൃത വ്യക്തമാക്കി. ഫ്യൂച്ചര്‍ ഔട്ട് ലുക്ക് വിഷയത്തിലും സൗദിക്ക് തന്നെയാണ് രാജ്യാന്തര തലത്തില്‍ ഒന്നാം സ്ഥാനം. രാജ്യത്തെ പൗരന്മാരില്‍ 69 ശതമാനവും അടുത്ത തലമുറ കൂടുതല്‍ നല്ലതായിരിക്കുമെന്ന് വിശ്വസിക്കുന്നതായും പ്രതികരിച്ചിരുന്നു.

See also  സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്ക് അബുദാബിയില്‍ 2,000 ദിര്‍ഹംവരെ പിഴ

Related Articles

Back to top button