National

മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.

ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയുടേതാണ് മൃതദേഹം. ശുചീകരണ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ സഹിതം പരിശോധിച്ച് അന്വേഷണം നടത്തുകയാണ്.

See also  ജയിലിലിരുന്ന് മാപ്പ് എഴുതിക്കൊടുത്ത പാരമ്പര്യമല്ല ഞങ്ങളുടേത്; അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

Related Articles

Back to top button