അഫ്ഗാനിലെ ഹഖാനി ഭീകരരുടെ തലയ്ക്ക് വിലയിട്ടിരുന്ന നടപടി അമേരിക്ക പിൻവലിച്ചു

അഫ്ഗാനിസ്ഥാനിലെ കുപ്രസിദ്ധ ഭീകരരുടെ തലയ്ക്ക് വിലയിട്ടിരുന്ന നടപടി അമേരിക്ക പിൻവലിച്ചു. യുഎസ്, ഇന്ത്യൻ എംബസികളിൽ ആക്രമണം നടത്തിയ ഹഖാനി നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് പ്രഖ്യാപിച്ചിരുന്ന പാരിതോഷികമാണ് പിൻവലിച്ചത്.
താലിബാനുമായുള്ള ചർച്ചക്ക് പിന്നാലെയാണ് അഫ്ഗാൻ മന്ത്രി സിറാജുദ്ദീൻ ഹഖാനി അടക്കമുള്ളവർക്കെതിരായ നോട്ടീസ് അമേരിക്ക പിൻവലിച്ചത്. സിറാജുദ്ദീൻ ഹഖാനിക്ക് 10 മില്യൺ ഡോളറായിരുന്നു അമേരിക്ക പ്രഖ്യാപിച്ചിരുന്ന പാരിതോഷികം
2022ൽ താലിബാൻ തടവിലാക്കിയ അമേരിക്കൻ ടൂറിസ്റ്റിന്റെ മോചനം ഉറപ്പാക്കുന്നതിന് വേണ്ടി താലിബാൻ സർക്കാരുമായി യുഎസ് പ്രതിനിധി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാൻ ഭീകരരുടെ തലയ്ക്ക് പ്രഖ്യാപിച്ച പാരിതോഷികം പിൻവലിച്ചത്.
The post അഫ്ഗാനിലെ ഹഖാനി ഭീകരരുടെ തലയ്ക്ക് വിലയിട്ടിരുന്ന നടപടി അമേരിക്ക പിൻവലിച്ചു appeared first on Metro Journal Online.