National

പഹൽഗാമിൽ ഭീകരരുടെ ആക്രമണം നീണ്ടുനിന്നത് 15 മിനിറ്റ് നേരം; ദൃശ്യങ്ങളും പകർത്തി

ജമ്മു കാശ്മീരിലെ പഹൽഗാമിൽ 29 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണം നീണ്ടുനിന്നത് 15 മിനിറ്റ് നേരം. നാല് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ രണ്ട് പേർ കാശ്മീരികളും രണ്ട് പേർ പാക്കിസ്ഥാനിലെ പക്തൂൺ വംശജരുമാണ്. ക്യാമറയുമാണ് ഭീകരർ എത്തിയത്.

സ്റ്റീൽ ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അധികൃതർ സ്ഥിരീകരിച്ചു. ഭീകരർ പകർത്തിയ ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. കാശ്മീരിൽ തുടർന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മന്ത്രിതല ചർച്ചകൾക്കായി ഡൽഹിയിലേക്ക് മടങ്ങി

ഇന്നലെ ഉച്ചയോടെ രണ്ടരയോടെയാണ് ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്. ഓരോരുത്തരോടും അവരുടെ മതം എന്താണെന്ന് ചോദിച്ച ശേഷമായിരുന്നു ക്രൂര കൊലപാതകം. 29 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റ 17 പേർ ചികിത്സയിൽ തുടരുകയാണ്.

The post പഹൽഗാമിൽ ഭീകരരുടെ ആക്രമണം നീണ്ടുനിന്നത് 15 മിനിറ്റ് നേരം; ദൃശ്യങ്ങളും പകർത്തി appeared first on Metro Journal Online.

See also  തിരിച്ചടിച്ച് ഇന്ത്യ; പഹൽഗാമിൽ ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകൾ തകർത്തു

Related Articles

Back to top button