Sports

2028 തോമസ്–ഉബർ കപ്പ് ബാഡ്മിന്റൺ ഫൈനൽസിന് ഇന്ത്യ വേദിയാകും; മത്സരങ്ങൾ ന്യൂഡൽഹിയിൽ

2028ലെ തോമസ് കപ്പ്, ഉബർ കപ്പ് ബാഡ്മിന്റൺ ഫൈനൽസിന് ഇന്ത്യ വേദിയാകും. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) ബുധനാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പുരുഷന്മാരുടെയും വനിതകളുടെയും ലോക ടീം ചാമ്പ്യൻഷിപ്പുകളായ തോമസ് കപ്പും ഉബർ കപ്പും അവസാനമായി ഇന്ത്യയിൽ നടന്നത് 2014ലാണ്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൂർണമെന്റ് വീണ്ടും ഇന്ത്യയിലെത്തുന്നത്.

2022ൽ ബാങ്കോക്കിൽ നടന്ന ഫൈനലിൽ ഇന്ത്യ ആദ്യമായി തോമസ് കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. 2026ലെ ടൂർണമെന്റിൽ പുരുഷ ടീം വെങ്കലവും നേടിയിരുന്നു. വനിതാ വിഭാഗത്തിൽ 2014ലും 2016ലും ഇന്ത്യ വെങ്കല മെഡൽ നേടിയിട്ടുണ്ട്.

2027ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കാനഡയിലെ മിസിസാഗയും 2029ലെ സുധിർമാൻ കപ്പിന് ദക്ഷിണ കൊറിയയിലെ ജിയോൻജുവും 2030ലെ തോമസ്–ഉബർ കപ്പ് ഫൈനൽസിന് പാരീസുമാണ് വേദികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  ഐപിഎൽ 2027; ഹാര്‍ദിക് ചെന്നൈയില്‍ വേണമെന്ന് ധോണി!! സഞ്ജു പെട്ടു: ആ മോഹം നടക്കില്ല

Related Articles

Back to top button