National

നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനവുമായി പാക് സൈന്യം; തിരിച്ചടിച്ച് ബി എസ് എഫ്

ജമ്മു കാശ്മീർ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലും കുപ് വാരയിലും പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. പ്രകോപനമില്ലാതെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തതോടെ ബി എസ് എഫ് തിരിച്ചടിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇത് നാലാം തവണയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിനിർത്തൽ കരാർ ലംഘനമുണ്ടാകുന്നത്. പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ നടത്തുന്ന സമീപകാലത്തെ ആദ്യത്തെ വെടിനിർത്തൽ കരാർ ലംഘനമാണ് ഇന്നലെ രാത്രി നടന്നത്

കഴിഞ്ഞ ദിവസവും പാക്കിസ്ഥാൻ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി രാംപൂർ, തുഗ്മാരി സെക്ടറുകളിലായിരുന്നു പ്രകോപനം.

The post നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനവുമായി പാക് സൈന്യം; തിരിച്ചടിച്ച് ബി എസ് എഫ് appeared first on Metro Journal Online.

See also  ഓരോ ഇന്ത്യക്കാരന്റെയും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്ന ബജറ്റെന്ന് പ്രധാനമന്ത്രി

Related Articles

Back to top button