World

പാക് യുദ്ധവിമാനം വെടിവെച്ചിട്ട് ഇന്ത്യ; പുൽവാമയിൽ തകർന്നുവീണത് പാക്കിസ്ഥാന്റെ ഏറ്റവും പ്രഹരശേഷിയുള്ള വിമാനം

പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാക്കിസ്ഥാന്റെ ഫൈറ്റർ ജെറ്റായ ജെ എഫ്-17 ആണ് പുൽവാമയിലെ പാമ്പോറിൽ തകർന്നുവീണത്. പുലർച്ചെ രണ്ട് മണിയോടെ സ്‌കൂളിന്റെ ഭാഗത്തായാണ് വിമാനം തകർന്നുവീണത്. പ്രദേശത്ത് സൈനിക ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്

പാക്കിസ്ഥാന്റെ കൈവശമുള്ള അത്യാധുനിക യുദ്ധവിമാനമാണ് ജെ എഫ്-17. പാക്കിസ്ഥാനും ചൈനയും സംയുക്തമായി നിർമിച്ച ജെഎഫ്-17 ഏറ്റവും പ്രഹരശേഷി കൂടിയ യുദ്ധവിമാനമെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്ന വിമാനം കൂടിയാണ്

പാക്കിസ്ഥാനിലെ ഒമ്പതിടങ്ങളിൽ ഇന്ത്യ ഇന്ന് ആക്രമണം നടത്തിയിരുന്നു. ഭീകര കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം. ഇതിന് പിന്നാലെയാണ് ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച പാക് വിമാനം വെടിവെച്ചിട്ടത്.

See also  മ്യാൻമർ ഭൂചലനത്തിൽ മരണസംഖ്യ 2000 കടന്നു; മൂവായിരത്തിലധികം പേർക്ക് പരുക്ക്

Related Articles

Back to top button