Local

അരീക്കോട് വഴി വീണ്ടും പുതിയ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

റിപ്പോർട്ട്: അനീസ് കെ പത്തനാപുരം

അരീക്കോട്: അരീക്കോട് വഴി കെഎസ്ആർടിസി വീണ്ടും പുതിയ സർവീസ് ആരംഭിച്ചു. പാലക്കാട് ഡിപ്പോ ആരംഭിച്ച പാലക്കാട് – മാനന്തവാടി ടൗൺ ടു ടൗൺ (TT) സർവ്വീസാണ് അരീക്കോട് വഴി കടന്നു പോകുന്നത്. തിങ്കളാഴ്ച മുതൽ പുതിയ സർവീസ് ഓടിത്തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 7:20ന് പാലക്കാട് നിന്നും ആരംഭിക്കുന്ന സർവീസ് പെരിന്തൽമണ്ണ – മഞ്ചേരി വഴി 10:45ന് അരീക്കോട് എത്തും. തുടർന്ന് താമരശ്ശേരി വഴി ഉച്ചയ്ക്ക് 2:10ന് മാനന്തവാടി എത്തിച്ചേരുന്നതാണ് നിലവിലെ സമയ ക്രമീകരണം. തിരികെ 3:45 ന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 7ന് അരീക്കോട് വഴി രാത്രി 10:30ന് പാലക്കാട് എത്തിച്ചേരും.


സമയ സ്ഥല വിവരങ്ങൾ

07.20AM പാലക്കാട്. – മാനന്തവാടി 02.10PM

വഴി:- (മണ്ണാർക്കാട്- പെരിന്തൽമണ്ണ- മഞ്ചേരി- അരീക്കോട്- താമരശ്ശേരി- കല്പറ്റ- പനമരം)

  • 07.20AM- പാലക്കാട്
  • 08.30AM- മണ്ണാർക്കാട്
  • 09.20AM- പെരിന്തൽമണ്ണ 09.35AM
  • 10.15AM-മഞ്ചേരി
  • 10.45AM- അരീക്കോട്
  • 11.10AM-മുക്കം
  • 11.45AM- താമരശ്ശേരി
  • 01.05PM-കൽപറ്റ
  • 02.10PM മാനന്തവാടി

തിരിച്ചു

03.45 PM മാനന്തവാടി – പാലക്കാട്‌ 10.30PM

വഴി:- (പടിഞ്ഞാറത്തറ- കല്പറ്റ- താമര ശ്ശേരി- അരീക്കോട്- മഞ്ചേരി- പെരിന്തൽമണ്ണ- മണ്ണാർക്കാട്)

  • 03.45PM മാനന്തവാടി
  • 04.15PM പടിഞ്ഞാറത്തറ
  • 04.50PM കൽപറ്റ
  • 06.05PM താമരശ്ശേരി
  • 06.35PM മുക്കം
  • 07.00PM അരീക്കോട്
  • 07.30PM മഞ്ചേരി
  • 08.20PM പെരിന്തൽമണ്ണ 08.30PM
  • 09.20PM മണ്ണാർക്കാട്
  • 10.30PM പാലക്കാട്

(ദീർഘദൂര സർവീസ് ആയതിനാൽ 10 മിനുറ്റ് സമയ വ്യത്യാസം ഉണ്ടായേക്കാം)

കൂടുതൽ വിവരങ്ങൾക്ക്-
KSRTC പാലക്കാട്: 0491-2520098

See also  വനിതകൾക്ക് ലിക്വിഡ് സോപ്പ് നിർമാണ പരിശീലനം നടത്തി

Related Articles

Check Also
Close
Back to top button