World

ഇന്ത്യൻ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് പാക് മാധ്യമമായ ഡോൺ

ഇന്ത്യൻ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നുവെന്ന് റിപ്പോർട്ട്. പാക് മാധ്യമം ഡോൺ ആണ് ഇക്കാര്യം പുറത്ത് വിട്ടത്. റഹിം യാർ ഖാൻ വ്യോമതാവളം തകർന്ന ചിത്രങ്ങൾ സഹിതമാണ് റിപ്പോർട്ട്. തിരിച്ചടിക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചെന്നും പാകിസ്താൻ പറയുന്നു.

മിസൈലും ഡ്രോണും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്. ശനിയാഴ്ച പുലർച്ചെ 4.15 ഓടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാകിസ്താന്റെയും യുഎഇയുടെയും സൗഹൃദത്തിന്റെയും ചിഹ്നമായാണ് വിമാനത്താവളം കരുതുന്നത്. ഇന്ത്യയുടെ തിരിച്ചടിയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെക്കുറിച്ച് ഡെപ്യൂട്ടി കമ്മിഷണര്‍ പാകിസ്താനിലെ യുഎഇ എംബസിയിലും അറിയിച്ചിട്ടുണ്ട്.

പാകിസ്താന്റെ ഏവിയേഷന്‍ നെറ്റ്‌വര്‍ക്കില്‍ നിര്‍ണായകമായ സ്വാധീനമുള്ള വിമാനത്താവളമാണ് ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്നത്. ഇന്ത്യന്‍ ആക്രമണങ്ങള്‍ പാക് ഭരണകൂടം നിഷേധിക്കുന്നതിനിടെയാണ് പാക് മാധ്യമങ്ങള്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

See also  12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ ആഭ്യന്തര അടിച്ചമർത്തലിലേക്ക്: വ്യാപക അറസ്റ്റും വധശിക്ഷയും സൈനിക വിന്യാസവും

Related Articles

Back to top button