World

ഗാസയിൽ തടവിലായിരുന്ന അവസാന അമേരിക്കൻ ബന്ദിയെയും ഹമാസ് വിട്ടയച്ചു

ഗാസയിൽ തടവിലാക്കിയിരുന്ന അവസാന അമേരിക്കൻ ബന്ദിയെയും മോചിപ്പിച്ചതായി ഹമാസ്. ഗാസയിൽ വെടിനിർത്തൽ കരാർ തുടരുന്നത് ലക്ഷ്യമിട്ട് യുഎസ് പൗരൻ ഈദൻ അലക്‌സാണ്ടറെ വിട്ടയക്കുമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു. ഇസ്രായേലിൽ സൈന്യത്തിനൊപ്പം സേവനം ചെയ്യുകയായിരുന്നു 21കാരനായ ഈദൻ

2023 ഒക്ടോബർ 7നാണ് ഈദനെ ഹമാസ് തട്ടിക്കൊണ്ടുപോയത്. മാസ്‌ക്ധാരികളായ ഹമാസ് അനുകൂലികൾക്കും റെഡ് ക്രോസ് പ്രവർത്തകനുമൊപ്പമുള്ള ഈദന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്.

ഏപ്രിലിൽ ഹമാസിന്റെ സായുധ വിഭാഗം ഈദൻ അലക്‌സാണ്ടറുടെ വീഡിയോ പുറത്തുവിട്ടിരുന്നു. ഈദനെ വിട്ടയക്കാനുള്ള ഹമാസ് തീരുമാനം ഖത്തറും ഈജിപ്തും സ്വാഗതം ചെയ്തു.

The post ഗാസയിൽ തടവിലായിരുന്ന അവസാന അമേരിക്കൻ ബന്ദിയെയും ഹമാസ് വിട്ടയച്ചു appeared first on Metro Journal Online.

See also  ഒപ്റ്റിമസ് റോബോ: ആശയം കട്ടതാണെന്ന ആരോപണവുമായി ഹോളിവുഡ് സംവിധായകന്‍ അലക്‌സാണ്ടര്‍ പ്രോയാസ്

Related Articles

Back to top button