National

ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പാക്കിസ്ഥാൻ മെച്ചപ്പെട്ടില്ലേൽ കഠിന ശിക്ഷയുണ്ടാകും: പ്രതിരോധ മന്ത്രി

പാക്കിസ്ഥാനെ നിരീക്ഷിക്കുകയാണെന്നും അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്, അല്ലെങ്കിൽ കഠിന ശിക്ഷ നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസിലൂടെ പാക്കിസ്ഥാനിൽ അർധരാത്രി സൂര്യനുദിച്ചു. രാജ്യം എങ്ങനെയാണ് പാക്കിസ്ഥാനെതിരെ പ്രതിരോധം തീർത്തതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു

നിയന്ത്രണരേഖ മറികടക്കാതെയാണ് ഇന്ത്യ ദൗത്യം നിറവേറ്റിയത്. ഓപറേഷൻ സിന്ദൂറിന്റെ വിജയം ലോകരാഷ്ട്രങ്ങൾ കണ്ടു. പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു. പാക്കിസ്ഥാന് ഐഎംഎഫ് വായ്പ നൽകുന്നത് ഒന്നൂകൂടി ആലോചിക്കണം.

ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. നിങ്ങൾ കണ്ടത് ട്രെയ്‌ലർ മാത്രമാണ്. സിനിമ പുറകെ വരും. ഓപറേഷൻ സിന്ദൂറിലൂടെ ഭാരതത്തിന്റെ ശക്തി ലോക രാജ്യങ്ങൾക്ക് മനസിലായെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

See also  ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകളും പൊളിച്ച് യോഗി: വ്യാപക പ്രതിഷേധം

Related Articles

Back to top button