World

ഇസ്രായേലിലുള്ള മലയാളികൾ അടക്കമുള്ള ജനം ബങ്കറുകളിൽ, രാജ്യമെങ്ങും അപായ സൈറൺ

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇറാൻ. അതിശക്തമായ തിരിച്ചടിയാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. മുൻകാലങ്ങളിലേത് പോലെ ഇടതടവില്ലാതെയുള്ള മിസൈൽ വർഷമാണ് ഇസ്രായേലിലേക്ക് ഇറാൻ തൊടുക്കുന്നത്. ഇതോടെ ഇസ്രായേലിലെങ്ങും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

രാജ്യമാകെ അപായ സൈറണുകൾ മുഴങ്ങി. ഇസ്രായേലിലുള്ള മലയാളികൾ അടക്കമുള്ള ജനങ്ങൾ ബങ്കറുകളിൽ അഭയം തേടിയിരിക്കുകയാണ്. അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ പൊതുജനങ്ങൾ പുറത്തിറങ്ങുകയോ വിമാനത്താവളങ്ങളിലേക്ക് വരികയോ ചെയ്യരുതെന്ന് ഇസ്രായേൽ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

എല്ലാ സിവിലിയൻ വിമാനങ്ങളും ഇസ്രായേൽ റദ്ദാക്കി. വ്യോമപാത ഇസ്രായേൽ അടച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങലിൽ തന്നെ തുടരണമെന്നാണ് നിർദേശം. അതേസമയം ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ എന്തൊക്കെ നാശനഷ്ടങ്ങൾ സംഭവിച്ചു എന്നതിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല
 

See also  അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ 67 ആക്രമണങ്ങൾ നടത്തിയെന്ന് ആയത്തുല്ല അലി റാസ അറാഫി

Related Articles

Back to top button