National

ബെംഗളൂരുവില്‍ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് മരണം

ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്റെ സ്വീകരണ പരിപാടി നടക്കുന്നതിനിടെ ബെംഗളൂരുവില്‍ വന്‍ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് പേരാണ് മരിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ട്. നിലവില്‍ 15ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുന്നത്‌.

 

ഇവരില്‍ കുറച്ച് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു പോലെയൊരു നഗരത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

The post ബെംഗളൂരുവില്‍ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് മരണം appeared first on Metro Journal Online.

See also  കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചു തുടങ്ങി; ഇന്ത്യ – ചൈന നയതന്ത്ര ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്

Related Articles

Back to top button