National

കെട്ടിടങ്ങൾക്ക് മുകളിലൂടെ പറന്നുയർന്നു; പിന്നാലെ തീഗോളമായി വിമാനം, വൻ ദുരന്തം

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം തകർന്നു വീഴുന്നതിന്റെ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. ടേക്ക് ഓഫിന് പിന്നാലെ പറന്നുയർന്ന വിമാനം അൽപ്പം ദൂരം കഴിഞ്ഞ് തകർന്ന് വീണ് തീഗോളമായി മാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ വൻ തോതിൽ തീയും പുകയും ആകാശത്തേക്ക് ുയരുന്നതും കാണാം


 

എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് ഇന്നുച്ചയോടെ തകർന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനത്താവളത്തിന്റെ മതിലിലോ തൊട്ടുപുറകെയുള്ള മരത്തിലോ ഇടിച്ച് വിമാനം തകർന്നുവെന്നാണ് സംശയം

വിമാനം കത്തിയമർന്നതായാണ് റിപ്പോർട്ടുകൾ. വിമാനത്താവളം അടച്ചിട്ടു. പ്രദേശത്താകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. കൂടുതൽ രക്ഷാപ്രവർത്തകർ അപകട സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്‌

The post കെട്ടിടങ്ങൾക്ക് മുകളിലൂടെ പറന്നുയർന്നു; പിന്നാലെ തീഗോളമായി വിമാനം, വൻ ദുരന്തം appeared first on Metro Journal Online.

See also  ത്രിതല സുരക്ഷാ പരിശോധന നിർബന്ധമാക്കി; യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിൽ എത്തണം

Related Articles

Back to top button