കളി മതിയാക്കി പീയുഷ് ചൗള; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു

ക്രിക്കറ്റിൽ നിന്നും വിരമക്കിൽ പ്രഖ്യാപിച്ച് വെറ്ററൻ ലെഗ് സ്പിന്നർ പീയുഷ് ചൗള. രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയർ അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ചൗള അറിയിച്ചു. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു
ഇന്ത്യക്കായി 3 ടെസ്റ്റുകളും 25 ഏകദിനങ്ങളും ഏഴ് ടി20യും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമാണ് പീയുഷ് ചൗള കൂടുതൽ സജീവമായിരുന്നത്. ഉത്തർപ്രദേശ്, ഗുജറാത്ത് ടീമുകൾക്കായാണ് കളിച്ചിരുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 446 വിക്കറ്റുകളെടുത്തു
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്‌സ് ടീമുകൾക്കായും കളിച്ചു. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനാണ് അദ്ദേഹം. 192 വിക്കറ്റുകളാണ് ഐപിഎല്ലിൽ ഉള്ളത്.
The post കളി മതിയാക്കി പീയുഷ് ചൗള; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു appeared first on Metro Journal Online.