Sports

പി.ടി. ഉഷയുടെ 42 വർഷത്തെ റെക്കോഡ് തകർത്ത് ലോറി ഡ്രൈവറുടെ മകൾ; വിദ്യ രാംരാജിന് ചരിത്രനേട്ടം

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മൂന്നു മെഡലുകൾ സമ്മാനിച്ച് തമിഴ്നാട് സ്വദേശിയായ വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റർ റിലേയിലാണ് വിദ്യ സ്വർണം നേടിയത്. 400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിയും 400 മീറ്റർ ഹർഡിൽസിൽ വെങ്കലവും നേടി. ഹർഡിൽസിൽ പി.ടി. ഉഷയുടെ ദേശീയ റെക്കോഡിനെ തകർത്താണ് വിദ്യ വെങ്കലം നേടിയത്. 54.75 സെക്കൻഡ് കൊണ്ടാണ് വിദ്യ ലക്ഷ്യത്തിലെത്തിയത്. 1984ൽ ലോസ് ആഞ്ചലസിൽ നടന്ന ഒളിമ്പിക്സിൽ 55.42 സെക്കൻഡായിരുന്നു പി.ടി. ഉഷയുടെ റെക്കോഡ്. മൂന്നു വർഷം മുൻപു തന്നെ വിദ്യ ഉഷയുടെ റെക്കോഡിനൊപ്പമുള്ള പ്രകടനം കാഴ്ച വച്ചിരുന്നു.

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലുള്ള മീനാക്ഷിപുരം ഗ്രാമത്തിൽ വിദ്യയുടെ വിജയം ആഘോഷിക്കുകയാണ് നാട്ടുകാരും കുടുംബവും. ലോറി ഡ്രൈവറായ രാംരാജിന്‍റെയും മീനയുടെയുംമൂന്നു മക്കളിൽ രണ്ടാത്തെ മകളാണ് വിദ്യ. സത്യയും നിത്യയുമാണ് സഹോദരിമാർ. ഇരട്ട സഹോദരങ്ങളായ വിദ്യയും നിത്യയും മുൻപേ തന്നെ കായികമേഖലയിൽ സജീവമായിരുന്നു. സ്പോർട്സ് ക്വോട്ടയിൽ റെയിൽവേയിൽ ജോലി ചെയ്യുകയാണ് വിദ്യ.

നിത്യ ഇൻകം ടാക്സ് വകുപ്പിൽ ജീവനക്കാരിയാണ്. വിദ്യയുടെ വിജയത്തി വളരെ സന്തോഷത്തിലാണ് കുടുംബമെന്ന് അമ്മ മീന പറയുന്നു. അടുത്തിടെയാണ് തങ്ങൾ വിമാനത്തിൽ യാത്ര ചെയ്തതെന്നും പെട്ടെന്ന് തന്നെ പാസ്പോർട്ട് തയാറാക്കി വയ്ക്കാനാണ് വിദ്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മീന പറയുന്നു. മകളുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുകയാണ് രാംരാജ്. തമിഴ്നാട് സർക്കാർ വിദ്യക്ക് സ്വർണം കിട്ടിയതിനു പിന്നാലെ 75 ലക്ഷം രൂപയും വെള്ളിക്കു പിന്നാലെ 30 ലക്ഷം രൂപയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.

See also  ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ; പരിശീലനത്തിനിടെ കോലിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

Related Articles

Back to top button